ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!
ഹോം ലോണ്‍ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, റിട്ടയർമെന്‍റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
ഈ കാൽക്കുലേറ്ററുകൾ നിങ്ങൾക്ക് ഒരു ഏകദേശ കണക്ക് നൽകാനായി മാത്രമുള്ളതാണ്. ഫലങ്ങൾ നിങ്ങൾ നൽകുന്നത് എന്താണോ അതിനെ മാത്രം ആശ്രയിച്ചിരിക്കും. അവയുടെ കൃത്യതയോ നിങ്ങളുടെ സാഹചര്യങ്ങൾക്ക് ഉതകുന്നതാേ ആണെന്ന് ഞങ്ങൾക്ക് ഉറപ്പ് നല്‍കാനാകില്ല.
NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.
ഹോം ലോൺ യോഗ്യത എന്നത് ഒരു പ്രത്യേക ലോൺ തുകയ്ക്ക് യോഗ്യത നേടാനും തിരിച്ചടയ്ക്കാനുമുള്ള ഉപഭോക്താവിൻ്റെ കഴിവ് വിലയിരുത്തുന്നതിന് ഒരു ഫൈനാൻഷ്യൽ സ്ഥാപനം ഉപയോഗിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഉപഭോക്താവിൻ്റെ പ്രായം, സാമ്പത്തിക നില, ക്രെഡിറ്റ് ചരിത്രം, ക്രെഡിറ്റ് സ്കോർ, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവയും ഹോം ലോൺ യോഗ്യതയെ ബാധിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ ഉപഭോക്താവിൻ്റെ ക്രെഡിറ്റ് യോഗ്യതയും ലോൺ കൈകാര്യം ചെയ്യാനുള്ള കഴിവും നിർണ്ണയിക്കാൻ സഹായിക്കുന്നു.
ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് 30 വയസ്സ് പ്രായവും മൊത്തം പ്രതിമാസ ശമ്പളം ₹30,000 ഉം ഉണ്ടെങ്കിൽ, പേഴ്സണൽ ലോൺ അല്ലെങ്കിൽ കാർ ലോൺ പോലുള്ള മറ്റ് സാമ്പത്തിക ബാധ്യതകളൊന്നുമില്ലെങ്കിൽ അയാൾക്ക് 30 വർഷത്തെ കാലയളവിൽ 6.90% പലിശ നിരക്കിൽ, ₹20.49 ലക്ഷം ലോൺ ലഭ്യമാക്കാം.
ഹൗസിംഗ് ലോൺ യോഗ്യത വ്യക്തി(കളുടെ) വരുമാനവും തിരിച്ചടവിനുള്ള കഴിവും അനുസരിച്ചാണ് പ്രാഥമികമായി കണക്കാക്കുന്നത്. പ്രായം, സാമ്പത്തിക സ്ഥിതി, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോര്‍, മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍ എന്നിവയും ഹോം ലോൺ യോഗ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഹോം ലോണിനുള്ള യോഗ്യത വർദ്ധിപ്പിക്കുന്നതിനായി
എച്ച് ഡി എഫ് സി ബാങ്കിന്‍റെ യോഗ്യതാ കാൽക്കുലേറ്റർ ഹൗസിംഗ് ലോണുകൾക്കുള്ള യോഗ്യത ഓൺലൈനിൽ പരിശോധിക്കുവാൻ സൗകര്യമൊരുക്കുന്നു.
കാൽക്കുലേറ്റർ ഉപയോഗിച്ച് EMI തുകയും യോഗ്യതയും സംബന്ധിച്ച ഒരു സൂചന ലഭിച്ചാൽ, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഓൺലൈൻ ഹോം ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് എളുപ്പത്തിൽ ഹോം ലോണിന് അപേക്ഷിക്കാം.
എച്ച് ഡി എഫ് സി ബാങ്കിൽ ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാൻ, ക്ലിക്ക് ചെയ്യുക
ഞങ്ങൾ നിങ്ങളെ ബന്ധപ്പെടണമെന്നുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ വിവരങ്ങൾ നൽകുക. നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്തുന്നതിന് മുമ്പ് തന്നെ എച്ച് ഡി എഫ് സി ബാങ്ക് പ്രീ-അപ്രൂവ്ഡ് ഹോം ലോൺ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
ഈ കാൽക്കുലേറ്ററുകൾ നിങ്ങൾക്ക് ഒരു ഏകദേശ കണക്ക് നൽകാനായി മാത്രമുള്ളതാണ്. ഫലങ്ങൾ നിങ്ങൾ നൽകുന്നത് എന്താണോ അതിനെ മാത്രം ആശ്രയിച്ചിരിക്കും. അവയുടെ കൃത്യതയോ നിങ്ങളുടെ സാഹചര്യങ്ങൾക്ക് ഉതകുന്നതാേ ആണെന്ന് ഞങ്ങൾക്ക് ഉറപ്പ് നല്‍കാനാകില്ല.